ജിസിസിയുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ; പരിഗണനാ വിഷയങ്ങളില്‍ ഒപ്പു വെച്ചു

0

ന്യൂഡല്‍ഹി: ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി(ജിസിസി) സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ ആറ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിച്ചു.

കരാറിന്റെ പരിഗണനാ വിഷയങ്ങളില്‍ ഇന്ത്യ ഒപ്പു വെച്ചതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഇരു വിഭാഗവും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

വിവിധ ലോക രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഇന്ത്യ ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ ഈ സുപ്രധാന നീക്കം. ആദ്യം യൂറോപ്യന്‍ യൂണിയന്‍, പിന്നീട് അമേരിക്കയുമായും ഇന്ത്യ അടുത്തയിടെ വ്യാപാര കരാറില്‍ ഒപ്പു വച്ചിരുന്നു

You might also like