
ഫ്രാന്‍സില്‍ നിന്ന് 114 റാഫാല്‍ എഫ്-4 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 റാഫാല്‍ എഫ്-4 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 3.25 ലക്ഷം കോടി രൂപയുടെ ഈ കരാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാറായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വ്യോമ സേനയുടെ മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വൈകാതെ ഇന്ത്യയില്‍ എത്തുന്നുണ്ട്. അതിന് മുമ്പായി കരാറിന് അന്തിമ രൂപം നല്‍കിയേക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി നൂറോളം വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്. 114 റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും. 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട്
