
പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) രീതി നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) രീതി നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ. 2026 ലെ ബോര്‍ഡ് പരീക്ഷകള്‍ മുതലാണ് ഡിജിറ്റല്‍ മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുക. മൂല്യ നിര്‍ണയത്തില്‍ കൂടുതല്‍ കൃത്യത ലക്ഷ്യമിട്ടാണ് മാറ്റം.
പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പഴയ പോലെ തന്നെ തുടരും. ഇക്കാര്യങ്ങള്‍ കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സി.ബി.എസ്.ഇ അറിയിപ്പ് നല്‍കി. പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത, സുതാര്യത, എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡിജിറ്റല്‍ മൂല്യനിര്‍ണണയമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം പിശകുകള്‍ ഇല്ലാതാക്കുകയും മാനുവല്‍ ആയിട്ടുള്ള ഇടപെടല്‍ ഗണ്യമായി കുറക്കുകയും ചെയ്യും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാതെ സ്വന്തം സ്‌കൂളുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ കഴിയുമെന്നതുകൊണ്ട് ഈ മൂല്യനിര്‍ണയം അധ്യപകര്‍ക്കും വലിയ ആശ്വാസമാണ്.
കൂടുതല്‍ എളുപ്പത്തില്‍ മൂല്യനിര്‍ണയ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ മൂല്യ നിര്‍ണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വരുന്നതോടെ മാര്‍ക്കുകള്‍ കൂട്ടി ഇടുന്നതിലെ തെറ്റുകളും ഒഴിവാക്കാനാവും
