ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്) പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

0

റായ്പൂര്‍: ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ്  ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്) പരീക്ഷയില്‍ ഹൈടെക് കോപ്പിയടി. സംഭവത്തില്‍ ഹരിയാനയില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റിലായി.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ഡിഡി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സരോണയിലെ അയോണ്‍ ഡിജിറ്റല്‍ സോണിലെ പരീക്ഷ കേന്ദ്രത്തിലാണ് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടി നടന്നത്.

പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സംശയാസ്പദമായി കറങ്ങി നടന്ന മൂന്ന് പേരെ പൊലീസ് സംഘം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരീക്ഷ എഴുതുന്ന ഹരിയാനയില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികളെ സഹായിക്കാന്‍ മൂവരും ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ആശയ വിനിമയം നടത്താന്‍ പ്രതികളായ വിദ്യാര്‍ഥികള്‍ ഷൂസിലും ചെവിക്കുള്ളിലും ഒളിപ്പിച്ച് മൈക്രോ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചു.

ചോദ്യം ചെയ്യലില്‍, പ്രതികള്‍ സെന്ററിനുള്ളില്‍ പരീക്ഷ എഴുതുന്ന തങ്ങളുടെ കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തി. പരീക്ഷ അധികൃതരുമായി ബന്ധപ്പെട്ട ശേഷം സംശയിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തു

You might also like