
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി
തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി മദ്യപന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍. ഇനി മുതല്‍ രാവിലെ പത്ത് മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കും എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ പുതിയ സമയക്രമം നിലവില്‍ വരും.
നിലവില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായിരുന്നു രാവിലെ പത്ത് മുതല്‍ രാത്രി 12 വരെ പ്രവൃത്തി സമയം. ബാറുടമകളുടെ ആവശ്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രം രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെ അനുമതി നല്‍കുമ്പോള്‍ മറ്റു ബാറുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകള്‍ ഉന്നയിച്ചിരുന്നു
