
ജനീവയില്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇറാന്റെ അപ്രതീക്ഷിത പ്രകോപന നീക്കം
ടെഹ്‌റാന്‍: ജനീവയില്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇറാന്റെ അപ്രതീക്ഷിത പ്രകോപന നീക്കം. സൈനികാഭ്യാസത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ആഗോള എണ്ണ വിപണിയുടെ പ്രധാന ചരക്ക് പാത എന്ന പ്രാധാന്യം ഹോര്‍മുസ് കടലിടുക്കിനുണ്ട്.
ഒമാന്റെ മധ്യസ്ഥതയില്‍ ഐക്യരാഷ്ട്ര സഭയിലെ ഒമാനി അംബാസഡറുടെ ജനീവയിലെ വസതിയിലാണ് അമേരിക്ക-ഇറാന്‍ ആണവ നിര്‍വ്യാപന ചര്‍ച്ച നടക്കുന്നത്.
വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനില്‍ നിന്നുള്ളത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര പ്രതിനിധി സംഘം ചര്‍ച്ചയ്ക്കുണ്ട്. താന്‍ നേരിട്ടല്ലെങ്കിലും ചര്‍ച്ചയില്‍ ഭാഗമാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്
