ചൈനീസ് റോബോട്ട് ഇന്ത്യൻ നിര്‍മ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയില്‍ നിന്ന് പുറത്താക്കി

0

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സർവകലാശാല. എക്സ്പോ ഏരിയ ഒഴിയാൻ ഗാല്‍ഗോട്ടിയാസ് സർവകലാശാലയോട് ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ സർവകലാശാലയുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നമായി അവതരിപ്പിച്ചതാണ് നാണക്കേടായത്. നായയുടെ വീഡിയോ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

You might also like