
നിര്‍മിത ബുദ്ധി (എഐ) നിലവില്‍ തൊഴിലിനെ കാര്യമായി ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് പുതിയ പഠനം
വാഷിങ്ടണ്‍: നിര്‍മിത ബുദ്ധി (എഐ) നിലവില്‍ തൊഴിലിനെ കാര്യമായി ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് പുതിയ പഠനം. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ നാഷണല്‍ ബ്യൂറോ ഓഫ് എക്കണോമിക് റിസര്‍ച്ച് (എന്‍ബിഇആര്‍) നടത്തിയ പഠനമാണ് എഐ തൊഴില്‍ മേഖലയില്‍ വലിയ തോതിലുള്ള ആഘാതം ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നത്. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആറായിരത്തിലേറെ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് വിശദമായ പഠനം നടത്തിയത്.
തങ്ങളുടെ ജോലിയിലോ ഉല്‍പാദനത്തിലോ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഇവരില്‍ 90 ശതമാനം കമ്പനികളും പറയുന്നത്. മൂന്നില്‍ രണ്ട് കമ്പനികളും എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 25 ശതമാനം പേരും തങ്ങള്‍ ജോലി സ്ഥലത്ത് എഐ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു
