പ്രതികൂല കാലാവസ്ഥ: കൊളറാഡോയിൽ വാഹനാപകടം, നാലുപേർ മരിച്ചു

0

കൊളറാഡോ : കൊടുങ്കാറ്റിനെ തുടർന്ന് കൊളറാഡോയിൽ വ്യാപകമായി വാഹനങ്ങൾ കൂട്ടിയിടിച്ചു നാലു പേർ കൊല്ലപ്പെട്ടു. അപകടത്തിൽ മുപ്പതിലധികം വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊളറാഡോ സ്റ്റേറ്റ് പട്രോൾ റിപ്പോർട്ട് ചെയ്തു. ശക്തമായ പൊടികാറ്റു വീശിയതിനാൽ മുന്നിൽ പോകുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തത് മൂലമാണ് അപകടം എന്നാണ് നിഗമനം. കൊളറാഡോ സ്പ്രിംഗ്സിന് ഏകദേശം 40 മൈൽ തെക്കുള്ള പ്യൂബ്ലോയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

You might also like