
ഇറാൻ അതിർത്തിയിൽ യുദ്ധസന്നാഹം: വൻ സൈനിക വിന്യാസവുമായി അമേരിക്ക
ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാൻ അതിർത്തിയിൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തി അമേരിക്ക. ജനീവയിൽ നിർണായകമായ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാന് മേൽ സമ്മർദം ശക്തമാക്കാൻ അത്യാധുനിക പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും യുഎസ് മേഖലയിൽ വിന്യസിച്ചത്. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഏകദേശം അമ്പതോളം എഫ്- 35 സ്റ്റെൽത്ത് പോർവിമാനങ്ങളാണ് ഇറാൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നത്. ഇതിന് പുറമെ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളായ എഫ്- 22 റാപ്റ്റർ, എഫ്- 16 എന്നിവയെയും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. സി- 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വഴി അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളും വൻതോതിൽ സൈനിക ഉപകരണങ്ങളും അതിവേഗം മേഖലയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്
