
ഇറാനില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍
ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍. ജനുവരിയില്‍ നടന്ന ശക്തമായ പൊതുജന പ്രക്ഷോഭത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും ശേഷം ഇറാനില്‍ വീണ്ടും പ്രതിഷേധം കനക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
തലസ്ഥാനമായ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി കാമ്പസില്‍ ശനിയാഴ്ച പ്രകടനക്കാര്‍ മാര്‍ച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രകടനക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടായി.
വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദില്‍ വലിയൊരു പ്രതിഷേധ റാലി നടന്നതായും റിപ്പോര്‍ട്ടുണ്ട്. ജനുവരിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് ആദരമര്‍പ്പിക്കാന്‍ കൂടിയാണ് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയതെന്നാണ് വിവരം
