
ചേങ്കോട്ടുകോണം തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ വന്‍ തീപിടിത്തം
തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ വന്‍ തീപിടിത്തം. മൂന്നു സ്‌കൂള്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളാണ് കത്തി നശിച്ചത്.
2.45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. സ്‌കൂളില്‍ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തിയണച്ചത്
