ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

0

ടെഹ്‌റാന്‍: ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം ഇറാന്‍ വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജനുവരിയിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ പുതുക്കി വീണ്ടും ഇറാനില്‍ കടുത്ത ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.

വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, വിനോദ സഞ്ചാരികള്‍ എന്നിവരുള്‍പ്പടെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും എംബസി അറിയിച്ചു

You might also like