
മിഴിതുറക്കാതെ ഭരണകൂടം; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മതപീഡനം രൂക്ഷം
ഇറ്റാനഗർ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ വർധിച്ചd വരുന്ന മതപീഡനങ്ങളിൽ ‘ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ’ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ ചേർന്ന സംഘടനയുടെ വർക്കിങ് കമ്മിറ്റി യോഗത്തിലാണ് എട്ട് സംസ്ഥാനങ്ങളിലെയും ഭീതിജനകമായ സാഹചര്യം വിലയിരുത്തിയത്.
മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം, നിയമപരമായ സമ്മർദ്ദങ്ങൾ, സാമൂഹിക ബഹിഷ്‌കരണം എന്നിവ വടക്ക് കിഴക്കൻ മേഖലയിൽ വ്യാപകമാവുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശിലെ വിവാദമായ ‘ഫ്രീഡം റിലീജിയസ് ആക്ട്’ നടപ്പിലാക്കാനുള്ള നീക്കങ്ങളിൽ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി
