കനത്ത മൂടല്‍മഞ്ഞ്: ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ തടസപ്പെട്ടു

0

ദുബായ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച തടസപ്പെട്ടു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങള്‍ വൈകുകയും വഴി തിരിച്ചു വിടുകയും ചെയ്തു.

ഷാര്‍ജയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് 28 ഓളം വിമാനങ്ങള്‍ വൈകിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഭൂരിഭാഗവും എയര്‍ അറേബ്യ വിമാനങ്ങളാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്സിന്റെ നിരവധി വിമാനങ്ങള്‍ വൈകി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു

You might also like