ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

0

ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹമാസ് നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും ഉൾക്കൊള്ളുന്നുവെന്നും ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് രാജ്യം പൂർണ പിന്തുണ നൽകുമെന്നും അദേഹം വ്യക്തമാക്കി. ഇസ്രയേൽ പാർലമെന്റായ കെനെസെറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ പ്രധാനമന്ത്രിക്ക് ടെൽ അവീവിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയായ ‘സ്പീക്കര്‍ ഓഫ് നെസെറ്റ്’ മെഡല്‍ നല്‍കി മോഡിയെ ആദരിച്ചു. ഇസ്രയേലിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ഇസ്രയേല്‍ പാര്‍ലമെന്റില്‍ മോഡിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പാർലമെന്റ് അം​ഗങ്ങൾ എഴുന്നേറ്റ് നിന്നാണ് മോഡിക്ക് ആദരവ് നല്‍കിയത്

You might also like