
മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന നടത്തും; അഞ്ച് പേർ കസ്റ്റഡിയിൽ
കണ്ണൂര്‍: കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. വീണയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
എംആര്‍ഐ സ്‌കാനിങ് പരിശോധന വീണ ജോര്‍ജിന് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ആരോഗ്യമന്ത്രിയെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.
അതേസമയം മന്ത്രിക്കെതിരായ ആക്രമണത്തിൽ അഞ്ച് പ്രവർത്തകർ കസ്റ്റഡിയിൽ. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ, സി.എച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും
