
എന്‍.സി.ഇ.ആര്‍.ടിയുടെ എട്ടാം ക്ലാസ് പാഠ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടിയുടെ എട്ടാം ക്ലാസ് പാഠ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സാമൂഹിക ശാസ്ത്ര പാഠ പുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക അറിയിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും അദേഹം വ്യക്തമാക്കി.
എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് പാഠ പുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെടുത്തിയതായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് കോടതിയെ അറിയിച്ചത്.
മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജന്‍സികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതികള്‍ മറച്ചുവെച്ച് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്ന വാദമാണ് കബില്‍ സിബല്‍ ഉന്നയിച്ചത്.
‘ കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്. എല്ലാ ഹൈക്കോടതിയും ആശങ്ക പ്രകടിപ്പിച്ചു. ഞാന്‍ ഇത് സ്വമേധയാ പരിഗണിക്കും
