പശ്ചിമേഷ്യയിൽ യുദ്ധഭീതി: നയതന്ത്രജ്ഞരോട് മടങ്ങാൻ ഓസ്‌ട്രേലിയ; യാത്രാവിലക്ക് കർശനം

0

മെൽബൺ : പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും തിരിച്ചു വിളിച്ച് ഓസ്‌ട്രേലിയ. സായുധ പോരാട്ടവും ഭീകരവാദ ഭീഷണിയും കണക്കിലെടുത്ത് ഇസ്രയേൽ, ലബനൻ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം മടങ്ങാനാണ് വിദേശകാര്യ മന്ത്രാലയം നിർദേശം
നൽകിയിരിക്കുന്നത്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ രാജ്യങ്ങളിൽ തങ്ങുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി ഉടനടി രാജ്യം വിടണമെന്നാണ് സ്മാർട്ട് ട്രാവലർ വെബ്‌സൈറ്റ് വഴി നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഏത് സമയത്തും വിമാനത്താവളങ്ങൾ അടച്ചേക്കാമെന്നും സർവീസുകൾ റദ്ദാക്കപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു

You might also like