പാകിസ്താനിലെ വിസാനടപടികൾ തത്കാലത്തേക്ക് നിര്‍ത്തിവെച്ചതായി യു.എസ് എംബസി

0

ഇസ്ലാമാബ്ദ്: പാകിസ്താനിലെ എല്ലാ വിസ നടപടികളും ഈ മാസം മൂന്ന് വരെ റദ്ദാക്കി യു.എസ് എംബസി. രാജ്യത്തെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ യു.എസ് എംബസിയുടെ നടപടി. മാർച്ച് ആറ് വരെ റദ്ദാക്കൽ പ്രാബല്യത്തിൽ ഉണ്ടാകുമെന്നാണ് എംബസിയടെ അറിയിപ്പ്.

ഇസ്ലാമാബാദിലെ എംബസിക്കും ലാഹോറിലെയും കറാച്ചിയിലെയും കോൺസുലേറ്റുകൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് യു.എസ് എംബസി അറിയിച്ചു. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് കറാച്ചി കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറുകയും വെടിവെയ്പിൽ 10 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഖാംനഈയുടെ മരണത്തെത്തുടർന്ന് പാകിസ്താനിൽ വ്യാപാക പ്രതിഷേധങ്ങൾ അരങ്ങേറുകയും പൊലീസ് വെടിവെയ്പ്പിൽ നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

You might also like