ഖൊമേനിയുടെ മകന്‍ മൊജ്താബ ഹുസൈനി ഖൊമേനി ഇറാന്റെ പരമോന്നത നേതാവ്

0

ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതോടെ ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഹുസൈനി ഖൊമേനിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്‌പേര്‍ട്ട് തിരഞ്ഞെടുത്തു.

ഖൊമേനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആയത്തുള്ള അലി റെസ അറാഫിയെ ഇടക്കാല നേതാവായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. മൊജ്താബ ഖൊമേനി ഔദ്യോഗികമായി അധികാരമേല്‍ക്കുന്നത് വരെ അറാഫി നേതൃസ്ഥാനത്ത് തുടരും.

ഇറാന്‍ ഇന്റര്‍നാഷണലും ഇസ്രയേല്‍ മാധ്യമങ്ങളുമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടത്.

ഖൊമേനിയുടെ മരണത്തിന് പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖൊമേനിയുടേത്

You might also like