ഗ്യാസ് ഏജന്‍സികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഊര്‍ജ്ജ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക എല്‍പിജി വിതരണം തടസമില്ലാതെ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്യാസ് ഏജന്‍സികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഉപയോക്താക്കള്‍ പരിഭ്രാന്തരായി അധിക ബുക്കിങ് നടത്തേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.

അതേസമയം നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധനം വിവേകപൂര്‍വം ഉപയോഗിക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ ബദല്‍ സംവിധാനങ്ങള്‍ തേടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ പാചകവാതക വിതരണം കൂടുതല്‍ സുതാര്യമാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി

You might also like