കുതിപ്പ് തുടര്‍ന്ന് എണ്ണവില; രൂപയുടെ മൂല്യത്തില്‍ ഇടിവ്: ഓഹരി വിപണിയില്‍ മുന്നേറ്റം

0

മുംബൈ: കുതിച്ചുയരുന്ന എണ്ണ വിലയും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ നഷ്ടത്തോടെ 92.42 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്.

ഹോര്‍മുസ് കടിലിടുക്കില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ എണ്ണ വിതരണം തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 102 ഡോളര്‍ കടന്നു. ഇന്ന് 2.68 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.

അതിനിടെ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്. ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്സ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്സ് 500 ലധികം പോയിന്റ് മുന്നേറി

You might also like