സി വിജിലും സുവിധയും റെഡി; പരാതികള്‍ സമര്‍പ്പിക്കുന്നതിന് ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

0

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും സി വിജില്‍, സുവിധ ആപ്പുകള്‍ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ നടത്തുന്നതിനായി ഇലക്ഷന്‍ കമീഷന്‍ ആരംഭിച്ച ഡിജിറ്റല്‍ സംവിധാനമാണ് സുവിധ ആപ്പ്.

സുവിധ ആപ്പ് പ്രധാനമായും സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് സുവിധ ആപ്പിന്റെ പ്രധാന ലക്ഷ്യം. റാലി, പൊതയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാന്‍ പൊലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയവ ഇതുവഴി ലഭ്യമാകും.

പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനാണ് സി വിജില്‍ ആപ്. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമ ലംഘനങ്ങള്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനാകും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയും ഫോട്ടോയും ഒപ്പം കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്‌ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും

You might also like