പ്രകൃതിവാതക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

0

ടെഹ്‌റാന്‍: ഇറാനിലെ പ്രകൃതി വാതക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം. സൗത്ത് പാര്‍സിലും ബുഷെഹര്‍ പ്രവിശ്യയിലും ഉള്ള പ്രകൃതി വാതക കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയത്. ഇതിനെതിരെ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ വ്യോമസേന ഇറാനില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങളില്‍ വരും മണിക്കൂറുകളില്‍ ആക്രമണമുണ്ടാകുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ എസ്.എ.എം.ആര്‍.ഇ.എഫ് റിഫൈനറി, ജുബൈല്‍ പെട്രോ കെമിക്കല്‍ കോംപ്‌ളക്സ്, യുഎഇയിലെ അല്‍ ഹുസൈന്‍ എണ്ണ സംഭരണ ശാല, ഖത്തറിലെ ലാസ് റഫന്‍ എണ്ണ ശുദ്ധീകരണ ശാല, മെസൈദ് പെട്രോ കെമിക്കല്‍ കോംപ്‌ളക്സ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

You might also like