പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 23 വിമാന സര്‍വീസുകള്‍ റദ്ദാക്കി

0

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി വര്‍ധിച്ചതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. കൊച്ചിയില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 23 സര്‍വീസുകളും തിരിച്ചുള്ള 11 സര്‍വീസുകളുമാണ് ഇതുവരെ റദ്ദാക്കിയത്. കുവൈറ്റ്, ബഹ്റിന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.

ദുബായ്, അബുദാബി, മസ്‌കറ്റ്, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദോഹയിലേക്ക് നിലവില്‍ ഒരു സര്‍വീസ് മാത്രമാണ് ഉള്ളത്. ഇന്ന് കൊച്ചിയില്‍ നിന്ന് ആകെ 22 സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് മേഖലയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് 21 വിമാനങ്ങള്‍ കൊച്ചിയിലെത്തും.

നാട്ടിലേക്ക് വരാനിരുന്നവരും തിരിച്ചു പോകേണ്ടവരുമായ ആയിരക്കണക്കിന് പ്രവാസികള്‍ ഇതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്

You might also like