
ഡോ.വന്ദനദാസ് കൊലക്കേസ്: വിധി 21ന്
കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസിൽ നാളെ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. വാദത്തിനിടെ വന്ദനയുടെ അച്ഛനും അമ്മയും കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
