നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

0

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ ഇനി പതിനെട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പോരാട്ടം അവസാന ലാപ്പിലേക്ക്. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണി വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം അനുവദിച്ചിട്ടുള്ളത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. വ്യാഴാഴ്ച വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ എന്‍.ശക്തന്‍, എം.ആര്‍.ബൈജു, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഐ.ബി.സതീഷ്, ജെ.ആന്‍സലന്‍, ഭഗത് റൂഫസ്, എന്‍ഡിഎ സ്ഥാനാര്‍ഥികളായ ചെങ്കല്‍ രാജശേഖരന്‍, ടി.എന്‍.സുരഷ് എന്നിവരും പത്രിക സമര്‍പ്പിക്കും.

You might also like