അടിയന്തര ആവശ്യങ്ങൾക്ക് പാചകവാതക സിലിണ്ടർ വേണ്ടവർക്ക് ലഭ്യമാക്കാൻ എസ്.ഒ.എസ് സംവിധാനം

0

തിരുവനന്തപുരം: അടിയന്തര ആവശ്യങ്ങൾക്ക് പാചകവാതക സിലിണ്ടർ വേണ്ടവർക്ക് ലഭ്യമാക്കാൻ എസ്.ഒ.എസ് സംവിധാനം. വിവാഹം, ഗൃഹപ്രവേശം, അടിയന്തരം, ആരാധനാലയങ്ങളിലെ ചടങ്ങ് എന്നിവക്ക് വാണിജ്യ എൽ.പി.ജി സിലിണ്ടറിന്‍റെ ക്ഷാമം പരിഹരിക്കാനാണ് സംവിധാനം ഏർപ്പെടുത്തിയത്.

അടിയന്തര ആവശ്യം കാണിച്ച് സജ്ജമാക്കിയ പോർട്ടൽ വഴി എസ്.ഒ.എസ് അപേക്ഷ സമർപ്പിക്കണം. കലക്ടർമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിക്ക് അപേക്ഷയുടെ ആവശ്യകത ബോധ്യപ്പെട്ടാൽ ജില്ല സപ്ലൈ ഓഫിസർമാർവഴി ശിപാർശ നൽകും. ഇതനുസരിച്ച് എണ്ണക്കമ്പനികൾ പ്രാദേശിക ഏജൻസികൾവഴി വിതരണം ചെയ്യും.

You might also like