കോലം കെട്ടുന്ന കോമരങ്ങൾ

പാസ്റ്റർ പ്രിൻസ് നിലമ്പൂർ

0

അടുത്ത കാലത്തായി ഉപദേശത്തിന്റെ പേരിൽ പെന്തക്കോസ്തു ഉപദേശങ്ങളെയും വിശ്വാസ വീക്ഷണങ്ങളെയും പരിഹസിക്കാൻ സോഷ്യൽ മീഡിയകളിൽ നടക്കുന്നത് കൊടി കെട്ടിയ ചർച്ചകൾ ആണ്.

അതിനു പെന്തക്കോസ്തു പാസ്റ്റർസ് എന്ന് പറയുന്നവർ തന്നെ ദുരുപദേശകരുടെ പ്രൊമോട്ടേഴ്‌സ് ആയി കോലം കെട്ടിയാടുന്നു. ചില വേദികളിൽ യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുകയും, ചിലയിടങ്ങളിൽ സഭയുടെ പ്രത്യാശയായ കർത്താവിന്റെ ആകാശ മേഘങ്ങളിൽ ഉള്ള വരവും ദൈവസഭയുടെ എടുക്കപ്പെടലും പരിഹസിക്കുകയും, എതിർ ക്രിസ്തുവിനെ കാത്തിരിക്കുന്ന സാത്താന്യ തന്ത്രം വിളമ്പുകയും ചെയ്യുന്നവർക്ക്, മറ്റു ചില വേദികളിൽ പെന്തക്കോസ്തു പാസ്റ്റർസ് എന്ന് പറയുന്നവർ കൂട്ടിരുന്നു കയ്യടിച്ചു കൊടുക്കുന്ന തൊഴിൽ സഭകളിൽ രാഷ്ട്രീയം കൊണ്ടും ധ്രുവീകരണം കൊണ്ടും ഉപജീവിക്കുന്നവരുടെ പൈശാചിതകൾ ആണെന്നത് ദൈവജനം തിരിച്ചറിയണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണം, ഉപദേശം ഘോഷിക്കേണ്ടതും ഉറപ്പിക്കേണ്ടതും ദുരുപദേശകരുടെ തോളിൽ കയ്യിട്ടു കൊണ്ടല്ല, പിന്നെയോ പൂർണ്ണമായും എതിർത്തു നിന്ന്കൊണ്ടാണ്.
പാസ്റ്റർ എന്നപേരിൽ നടക്കുന്ന ഷിബു പീഡിയേക്കൽ പോലെയുള്ളവരെയും എതിർക്രിസ്തു വാദികളെയും കൂട്ട് പിടിച്ചു ദൈവസഭയുടെ പ്രത്യാശയെ പരിഹസിക്കുന്ന ഭോഷന്മാർ ധ്രുവീകരണത്തിലൂടെ സഭയിൽ പിളർപ്പ് ഉണ്ടാക്കുന്ന രഹസ്യ അജണ്ടക്കാർ ആണെന്ന യാഥാർഥ്യം സൂക്ഷിച്ചു കാണേണ്ടതാണ്.

ഇത്തരം ചർച്ചകൾ ക്രമീകരിക്കുന്ന പാസ്റ്റർസ് ആയിട്ടുള്ളവർ ചർച്ചാ വേദിയിൽ കണ്ണു കിട്ടാതിരിക്കാൻ പാടത്തു വെക്കുന്ന കോലങ്ങൾ പോലെ മൗനം ആയിരിക്കുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാൽ ആണ്:
1. അവർക്കു പ്രതിവചിക്കാൻ ഉപദേശവീക്ഷണങ്ങൾ ഇല്ല
2. ഇത്തരം ചർച്ചകളിൽ ആളുകളെ വിളിച്ചു കൂട്ടി ദുരുപദേശകരുടെ മുമ്പിൽ എത്തിക്കുന്നത് വരെയുള്ള റോൾ മാത്രമേ ഇവർക്കുള്ളൂ.

ഓർക്കുക, പ്രവചനവിഷയങ്ങളിൽ മലിനവ്യാഖ്യാനം നടത്തുകയും നമ്മുടെ ദൈവമായ യഹോവയെയും ആ വിശുദ്ധനാമത്തെയും പരിഹസിക്കുകയും ചെയ്യുന്ന കൊടിയ ദുരുപദേശകരെ പ്രൊമോട്ട് ചെയ്തു അവർക്കു വേദിയും അവസരവും ഉണ്ടാക്കുന്ന പെന്തക്കോസ്തു പാസ്റ്റർസ് എതിർക്രിസ്തുവിന് വേണ്ടി സഭകളിൽ നുഴഞ്ഞു കയറിയ വ്യാജന്മാർ ആണ്.

ഇത്തരക്കാരുടെ അവകാശവാദം – ഇവരുടെ ലൈവുകളും പഠിപ്പിക്കലും കൊണ്ടാണ് ഇവിടെ ഉപദേശവും നവോത്ഥാനവും പിറവിയെടുത്തത് എന്ന നിലകളിൽ ആണ്. വാസ്തവത്തിൽ ഇവരാണ് സോഷ്യൽ മീഡിയകളിൽ ദുരുപദേശകരെ വളർത്തിയത്, എന്നിട്ട് അവരെ മുൻനിർത്തി സഭയുടെ അടിസ്ഥാന മൂല്യങ്ങളും ഉപദേശവും പ്രത്യാശയും പരിഹസിക്കുന്നു. അത്തരം വേദികളിൽ ഈ പാസ്റ്റർമാർ തിരശീലക്കു പിന്നിൽ നിൽക്കും, എന്നിട്ട് മറ്റുവേദികളും വിഷയവുമെടുത്തു വ്യാജന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ദൈവജനം ഇത്തരം വ്യാജൻമാരാൽ വഞ്ചിക്കപ്പെടരുത്.

നിങ്ങളുടെ പ്രത്യാശയെ ശത്രു കെടുത്തി കളവാൻ ഇട വരരുത്. ഒരുങ്ങിയിരിക്കുക, ദൈവസഭയെ ചേർത്തുകൊള്ളുവൻ യേശുക്രിസ്തു വേഗം വരുന്നു. മാറാനാഥാ. ആമേൻ

You might also like