അറാക് (Arak) ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി.

0

ടെഹ്റാൻ : പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കി ഇറാന്റെ ആണവായുധ നിർമ്മാണ പദ്ധതികളിൽ നിർണ്ണായകമായ അറാക് (Arak) ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ ഈ പ്ലാന്റ് എന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി. ലോകത്തിന്റെ സമാധാനത്തിന് ഭീഷണിയായ ഇറാന്റെ ആണവ സ്വപ്നങ്ങളെ തകർക്കുന്നതിന്റെ ഭാഗമായാണ് ഈ സൈനിക നടപടിയെന്നും ഇസ്രയേൽ ഔദ്യോഗികമായി അറിയിച്ചു.

You might also like