
ദുബായിലും ഷാര്‍ജയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം; യുഎഇ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി
ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങള്‍ തുടരുന്നതിനിടെ ദുബായിലും ഷാര്‍ജയിലും ഡ്രോണ്‍ ആക്രമണം. ദുബായ് അല്‍ബദയില്‍ ഡ്രോണ്‍ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. ഷാര്‍ജയില്‍ പ്രമുഖ സാറ്റലൈറ്റ് ടെലികോം സേവന ദാതാക്കളായ തുരായ കമ്പനിയുടെ ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്.
തിങ്കളാഴ്ചയാണ് ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ ഷാര്‍ജയിലെ ടെലികോം ആസ്ഥാനത്ത് പതിച്ചത്. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുബായ് തീരത്തെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. തീരത്ത് നിന്നും 34 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
സംഘര്‍ഷാവസ്ഥ പരിഗണിച്ച് യുഎഇ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി. മുഴുവന്‍ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്കും, നഴ്‌സറികള്‍ക്കും നിര്‍ദേശം ബാധകമായിരിക്കും. യുഎഇ ഭരണകൂടം സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേ
