ജപ്പാനില്‍ നിന്ന് ഡെങ്കി വാക്സിന്‍ ഇന്ത്യയിലേക്ക്; നാല് മുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് നല്‍കാം

0

ന്യൂഡല്‍ഹി: ഡെങ്കിപ്പനി പ്രതിരോധിക്കുന്ന ‘ക്യൂ ഡിങ്ക’ വാക്സിന്‍ (ടി.കെ -003) ഇന്ത്യയിലേക്ക്. ജപ്പാനില്‍ നിന്നാണ് ഇന്ത്യ വാക്സിന്‍ ഇറക്കുമതി ചെയ്യുന്നത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) വിദഗ്ധ സമിതിയാണ് വാക്സിന് അംഗീകാരം നല്‍കിയത്.

ഡ്രഗ് കണ്‍ട്രോളര്‍ ഒഫ് ഇന്ത്യ അംഗീകരിച്ചാല്‍ നാല് മുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കും. ഇന്ത്യയില്‍ നാല് മുതല്‍ 60 വയസ് പ്രായക്കാരായ 480 പേരില്‍ നടത്തിയ ക്‌ളിനിക്കല്‍ ട്രയലില്‍ വാക്സിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയിരുന്നു.

ജാപ്പനീസ് ബയോഫാര്‍മ കമ്പനിയായ ‘ടകെഡ’ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഡെങ്കിപ്പനിക്കെതിരെ ലോകത്ത് നിലവിലുള്ള ഏക വാക്സിനാണിത്. 64 ശതമാനമാണ് രോഗ പ്രതിരോധശേഷി. യൂറോപ്യന്‍ യൂണിയന്‍, യു.കെ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ വാക്സിന്‍ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് മാസം ഇടവിട്ട് രണ്ട് ഡോസുകളായാണ് വാക്സിന്‍ നല്‍കുക.

അതേസമയം ആറ് മുതല്‍ 16 വയസ് വരെ ആയവരില്‍ മുന്‍കൂര്‍ പരിശോധനയില്ലാതെ വാക്സിന്‍ നല്‍കാം

You might also like