
പ്രവാസികള്‍ ആശങ്കയില്‍: ഇന്ധന വില കുത്തനെ കൂട്ടി യുഎഇ; ഡീസലിന് റെക്കോര്‍ഡ് വര്‍ധന
ദുബായ്: രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 80 ഫില്‍സ് വീതവും ഡീസലിന് രണ്ട് ദിര്‍ഹത്തോളവുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
യുദ്ധ സാഹചര്യങ്ങള്‍ ആഗോള എണ്ണ വിപണിയെ ബാധിച്ചതാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണം.
ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് അജ്മാന്‍ എമിറേറ്റില്‍ ടാക്‌സി നിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിച്ചു. കിലോമീറ്ററിന് 1.74 ദിര്‍ഹം ഉണ്ടായിരുന്നത് 1.89 ദിര്‍ഹമായാണ് ഉയര്‍ത്തിയത് (0.15 ഫില്‍സ് വര്‍ധനവ്). അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഡീസല്‍ വിലയില്‍ ഉണ്ടായ വന്‍ വര്‍ധനവ് ചരക്ക് നീക്കത്തെ സാരമായി ബാധിക്കും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം. മറ്റ് എമിറേറ്റുകളിലും ടാക്‌സി നിരക്കുകളില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതുക്കിയ നിരക്കുകള്‍:
സൂപ്പര്‍ പെട്രോള്‍: ലിറ്ററിന് 2.59 ദിര്‍ഹത്തില്‍ നിന്നും 3.39 ദിര്‍ഹമായി ഉയര്‍ന്നു.
സ്‌പെഷ്യല്‍ പെട്രോള്‍: പഴയ നിരക്കായ 2.48 ദിര്‍ഹത്തില്‍ നിന്നും 3.28 ദിര്‍ഹമായി.
ഇ പ്ലസ് പെട്രോള്‍: 2.40 ദിര്‍ഹത്തില്‍ നിന്നും 3.20 ദിര്‍ഹമായി വര്‍ധിച്ചു.
ഡീസല്‍: ലിറ്ററിന് 1.97 ദിര്‍ഹം വര്‍ധിപ്പിച്ചതോടെ പുതിയ നിരക്ക് 4.69 ദിര്‍ഹമായി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡീസലിന് ഇത്രയേറെ വില വര്‍ധിക്കുന്നത്
