
അമേരിക്കന്‍ ടെക് കമ്പനിയായ ഒറാക്കിളില്‍ വ്യാപക പിരിച്ചുവിടല്‍
ബംഗളൂരു: അമേരിക്കന്‍ ടെക് കമ്പനിയായ ഒറാക്കിളില്‍ വ്യാപക പിരിച്ചുവിടല്‍. ലോകത്തൊട്ടാകെ 30,000 പേരെയാണ് കമ്പനി ഒറ്റയടിക്ക് പിരിച്ചു വിട്ടത്. ഇതില്‍ 12,000 പേര്‍ ഇന്ത്യക്കാരാണ്. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അറിയിക്കുന്നതനുസരിച്ച് ഒരു മാസത്തിനുള്ളില്‍ ഇനിയും ജീവനക്കാരെ പിരിച്ചുവിടും. എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമടക്കം ജീവനക്കാരനെ പിരിച്ചുവിട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ആകെ 30,000 ജീവനക്കാരാണ് ഒറാക്കിളിനുള്ളത്. ഇത്രയധികം പേരെ പിരിച്ചുവിടാനുള്ള കാരണമെന്തെന്ന് പറയാന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ‘സംഘടനാപരമായ മാറ്റങ്ങളെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി നിങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അനാവശ്യമാണ്.’ പിരിച്ചുവിടപ്പെട്ടവര്‍ക്ക് അയച്ച മെയിലില്‍ കമ്പനി അറിയിക്കുന്നു
