
ഇറാൻ വ്യോമാതിർത്തിയിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്
ഷിങ്ടൺ: ഇറാൻ വ്യോമാതിർത്തിയിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുദ്ധം അഞ്ച് വാരം പിന്നിടുന്നതിനിടയിൽ ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ഇറാൻ സൈന്യം തകർക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തകർന്നത് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിഭാഗത്തിൽപ്പെട്ട വിമാനമാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. തകർന്നു വീണ യു.എസ് യുദ്ധവിമാനത്തിലെ ഒരു ജീവനക്കാരനെ യു.എസ് രക്ഷപ്പെടുത്തി.
