
ഇന്ത്യയിലേക്ക് വരികയായിരുന്ന ‘പിങ് ഷുൻ’ (Ping Shun) എന്ന കപ്പൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു.
ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ‘പിങ് ഷുൻ’ (Ping Shun) എന്ന കപ്പൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്തിലെ വാഡിനാർ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പൽ, അവസാന നിമിഷം ലഭിച്ച നിർദ്ദേശത്തെത്തുടർന്ന് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റുകയായിരുന്നു.
