സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്‍റെ (33) അവയവങ്ങളാണ് ദാനം ചെയ്യുക. ഹൃദയം, വൃക്കകള്‍, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്യുന്നത്.

ഹൃദയം കിംസിൽ നിന്ന് എയർ ആംബുലൻസ് സംവിധാനം ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഒരു വൃക്കയും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും. ഏപ്രില്‍ ഒന്നിന് സൈക്കിളില്‍ കടയിലേക്ക് സാധനം വാങ്ങാന്‍ പോകുന്ന വഴി കാറിടിച്ചാണ് കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്

You might also like