തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയുമായി സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ സമീപിച്ച ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് തിരിച്ചടി.

0

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയുമായി സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ സമീപിച്ച ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് തിരിച്ചടി. ടിവികെയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അറിയിച്ചു.

കേവല ഭൂരിപക്ഷമായ 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കില്‍ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നല്‍കൂവെന്ന് ഗവര്‍ണര്‍ അറിയിച്ചു. നിലവില്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിന് 118 എന്ന ഭൂരിപക്ഷത്തിലെത്താന്‍ കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമായിരുന്നു. കോണ്‍ഗ്രസ് അഞ്ച് എംഎല്‍മാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ മാത്രമേ ടിവികെയ്ക്ക് നിലവിലുള്ളൂ.

വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ഒന്ന് ഒഴിഞ്ഞാല്‍ ആറ് എംഎല്‍എമാരുടെ പിന്തുണ ആവശ്യമായി വരും. കോണ്‍ഗ്രസിന് പുറമെ സ്വതന്ത്രര്‍ ഉള്‍പ്പെടെ ആരൊക്കെ ടിവികെയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

You might also like