പിഎഫ് പണം ഇനി എടിഎം വഴിയും യുപിഐ വഴിയും പിന്‍വലിക്കാം; സംവിധാനം മെയ് അവസാനത്തോടെ

0

ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ പിഎഫ് സംഖ്യ എടിഎം വഴിയും യുപിഐ വഴിയും പിന്‍വലിക്കാന്‍ സാധിക്കും. മെയ് അവസാനത്തോടെ ഈ സേവനം നിലവില്‍ വരും.

പിഎഫ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും ഡിജിറ്റലും ആക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് ഇപിഎഫ്ഒ 3.0 പദ്ധതിക്ക് തുടക്കമിട്ടത്. 2026 പകുതിയോടെ ഈ സംവിധാനം പൂര്‍ണമായി നടപ്പിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിഎഫ് ക്ലെയിമുകള്‍ വേഗത്തിലാക്കുക, ഫണ്ട് കൈമാറ്റം ലളിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പിഎഫ് അക്കൗണ്ടിലെ ആകെ ബാലന്‍സിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം അല്ലെങ്കില്‍ യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കൂ. പരമാവധി എത്ര തുക പിന്‍വലിക്കാം എന്നതിനെക്കുറിച്ച് ഇപിഎഫ്ഒ ഉടന്‍ തന്നെ അന്തിമ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കും. കൂടാതെ പിഎഫ് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ച പ്രത്യേക എടിഎം കാര്‍ഡുകളും വരിക്കാര്‍ക്ക് നല്‍കും. ഏത് എടിഎമ്മില്‍ നിന്നും ഇത് ഉപയോഗിച്ച് പണം പിന്‍വലിക്കാം. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നത് പോലെ യുപിഐ വഴി പിഎഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. ഓട്ടോ-ക്ലെയിം സെറ്റില്‍മെന്റ് സൗകര്യം വരുന്നതോടെ അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും

You might also like