തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി ജോസഫ് വിജയ്.

0

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന 717 സര്‍ക്കാര്‍ മദ്യവില്‍പന ശാലകള്‍ അടിയന്തരമായി പൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി.

മെയ് 10 ന് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള അദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊണിത്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന മദ്യ ശാലകള്‍ക്കാണ് പൂട്ട് വീഴുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന അദേഹത്തിന്റെ വാഗ്ദാനങ്ങള്‍ക്കിടയിലാണ് നിര്‍ണായക നീക്കം. നിശ്ചിത പരിധിക്കുള്ളിലെ 4765 മദ്യവില്‍പന ശാലകളില്‍ സര്‍ക്കാര്‍ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി.

ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള 276 വില്‍പന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള 186 കേന്ദ്രങ്ങളും, ബസ് സ്റ്റാന്റുകള്‍ക്ക് സമീപമുള്ള 255 വില്‍പന ശാലകളും അടക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഇവ രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം

You might also like