പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു

0

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് കൂട്ടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കൂടിയതാണ് വില വർധനയ്ക്ക് കാരണം.

കേരളത്തിലെ പെട്രോൾ പമ്പുകളിലും വില വർധന നിലവിൽ വന്നിട്ടുണ്ട്. പുതുക്കിയ വില അനുസരിച്ച് എറണാകുളം- 108.76, തിരുവനന്തപുരം- 110.75, കോഴിക്കോട്- 109.24 എന്നിങ്ങനെയാണ് വില നിലവാരം.

വില വർധിപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ പെട്രോളിന് വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന് ലിറ്ററിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരുന്നിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് നടപടി

You might also like