
സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു
കൊച്ചി: സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 96.50 രൂപയായി സിഎന്‍ജി വില. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. ഇന്നലെ കിലോക്ക് ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. മെയ് 15ന് നടപ്പാക്കിയ ഇന്ധനവിലവര്‍ധനയില്‍ സിഎന്‍ജിക്ക് രണ്ടുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നാല് ദിവസത്തിനിടെ സിഎന്‍ജിക്ക് അഞ്ച് രൂപയാണ് വര്‍ധിച്ചത്.
