
അഹമ്മദാബാദ് വിമാന ദുരന്തം: അന്തിമ റിപ്പോര്‍ട്ട് നീളും
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയാറെടുക്കുന്നു. അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ലെന്നും ജൂലൈയോടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കുമെന്നുമാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
അന്വേഷണത്തിലെ സങ്കീര്‍ണമായ സാങ്കേതിക വശങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാലാണ് അന്തിമ റിപ്പോര്‍ട്ട് വൈകുന്നത്. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ നിയമപ്രകാരം അപകടം നടന്ന് ഒരു വര്‍ഷത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് നിലവിലെ പുരോഗതി വ്യക്തമാക്കുന്ന വിശദമായ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
അപകടം നടന്ന് ഒരു മാസത്തിന് ശേഷം (2025 ജൂലൈയില്‍) എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം രണ്ട് എന്‍ജിനുകളുടെയും ഫ്യുവല്‍ സ്വിച്ചുകള്‍ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയതാണ് പെട്ടെന്ന് കുതിപ്പ് നഷ്ടപ്പെടാന്‍ കാരണമായത്
