ചൂടു കൂടുന്നു:ഖത്തറില്‍ വെയിലത്തുള്ള ജോലികള്‍ക്ക് നിയന്ത്രണം

0

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നര വരെ വെയിലത്തുള്ള ജോലികള്‍ക്ക് നിയന്ത്രണം. ചൂട് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഖത്തറില്‍ ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനായുമാണ് നടപടി.

You might also like