ഭരണം കൂടുതല്‍ ജനസൗഹൃദവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സമയക്രമവും പരിഷ്‌കാരങ്ങളും മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: പരമ്പരാഗതമായ ഫയല്‍ നീക്കങ്ങള്‍ക്കും ഓഫീസ് രീതികള്‍ക്കും വിട നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമ്പൂര്‍ണ പ്രൊഫഷണലിസം നടപ്പാക്കുന്നു. ഭരണം കൂടുതല്‍ ജനസൗഹൃദവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സമയക്രമവും പരിഷ്‌കാരങ്ങളും മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളില്‍ രാവിലെ എട്ടിന് തന്നെ ഓഫീസിലെത്തി ഔദ്യോഗിക ചുമതലകളില്‍ ഏര്‍പ്പെടും. ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയം ഫയലുകള്‍ തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന ഭരണപരമായ കാര്യങ്ങള്‍ക്കായി നീക്കിവെക്കാനാണ് തീരുമാനം. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിനും പുതിയ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സമയത്തായിരിക്കും പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം ഉണ്ടാവുക. അന്നത്തെ ഫയലുകള്‍ പരമാവധി അതാത് ദിവസം തന്നെ തീര്‍പ്പാക്കിയ ശേഷം മാത്രം ഓഫീസില്‍ നിന്ന് മടങ്ങാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണമോ ഉന്നതതല ചര്‍ച്ചകളോ ആവശ്യമുള്ള പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയുള്ള ഫയലുകള്‍ മാത്രം തുടര്‍ പരിശോധനകള്‍ക്കായി മാറ്റിവെക്കും

You might also like