
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; രണ്ട് വിദേശികളടക്കം 795 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തതായും 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഇന്റലിജന്‍സ് ടീമിനെയും നിയോഗിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചാല്‍ പൊലീസിനെയോ ബന്ധപ്പെട്ടവരെയോ ഉടനടി വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിവരങ്ങള്‍ നല്‍കുന്ന ആളുകളുടെ വിശദാംശം രഹസ്യമായി സൂക്ഷിക്കും. പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാനുള്ള നമ്പര്‍- 9497979794, 9497927797. 9995966666 നമ്പറില്‍ വാട്സാപ്പ് വഴിയും അറിയിക്കാം.
ഓപ്പറേഷന്‍ തൂഫാന്റെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കര്‍ശന നടപടികളാണ് തുടരുന്നതെന്ന് ചെന്നിത്തല അറിയിച്ചു. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെ ഇതിനകം പിടികൂടാനായി
