
പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന അസര്‍ബൈജാനിലും ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്‍ഡിലുമടക്കം ഇസ്രയേലിന് രഹസ്യ താവളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഈ താവളങ്ങളില്‍ ഇസ്രയേല്‍ തങ്ങളുടെ സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളെ വിന്യസിച്ചതായും വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ യുദ്ധത്തിനിടെ ഇസ്രയേല്‍ അസര്‍ബൈജാന്‍ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ രഹസ്യ സൈനിക താവളമായി ഉപയോഗിച്ചിരുന്നു.
ഇറാന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ അസര്‍ബൈജാനിലെ ചില കേന്ദ്രങ്ങളിലാണ് ഇസ്രയേലിന്റെ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിച്ചത്. പ്രത്യേക കമാന്‍ഡോ ഓപ്പറേഷന്‍ വിഭാഗങ്ങള്‍, വ്യോമ സേനയുടെ പ്രധാന രക്ഷാ പ്രവര്‍ത്തന വിഭാഗം, മൊസാദ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സൈനിക-രഹസ്യാന്വേഷണ സംഘങ്ങളാണ് അസര്‍ബൈജാനിലുണ്ടായിരുന്നത്
