
വിശാഖ് സ്റ്റീല്‍ പ്ലാന്റില്‍ വൻ ദുരന്തം; ഉരുകിയ ലോഹം തൊഴിലാളികള്‍ക്ക് മേല്‍ വീണ് എട്ട് മരണം, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വിശാഖ് സ്റ്റീല്‍ പ്ലാന്‍റില്‍ ഉരുകിയ ലോഹം വീണ് എട്ട് തൊഴിലാളികള്‍ മരിച്ചു.
ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉരുകിയ ലോഹം അടങ്ങിയ വലിയ ബക്കറ്റ് സ്ഥാനം തെറ്റി താഴെ വീഴുകയായിരുന്നു.
സ്റ്റീല്‍ പ്ലാന്‍റിലെ എസ്.എം.എസ്-1ല്‍ സ്പോടനവും തീപിടുത്തവുമുണ്ടായി. അപ്പോളാണ് വളരെ ഉയർന്ന താപനിലയില്‍ സ്റ്റീല്‍ വഹിച്ചിരുന്ന ലാഡില്‍ പൊട്ടിത്തെറിച്ച് ഉരുകിയ ലോഹം ചോർന്നൊലിച്ച് അപകടം ഉണ്ടായത്. ഉരുകിയ ഇരുമ്പ് ഏകദേശം 1600 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ളതാണെന്ന് അധികൃതർ പറഞ്ഞു.
