സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു; അന്വേഷണം തുടങ്ങി

0

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ റാസ് തനൂറയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടമെന്ന് സൗദി ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. ജീവനക്കാരുടെ വേര്‍പാടില്‍ ഊര്‍ജ മന്ത്രാലയം അതീവ ദുഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു

You might also like